Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jesse Jackson

America

വീ​ണ്ടും വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി മി​ഷേ​ൽ ഒ​ബാ​മ​യു​ടെ അ​സാ​ന്നി​ധ്യം

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ജെ​സി ജാ​ക്സ​ണി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ബാ​ര​ക് ഒ​ബാ​മ ത​നി​ച്ച് പ​ങ്കെ​ടു​ത്ത​ത് വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ജോ ​ബൈ​ഡ​ൻ, ബി​ൽ ക്ലി​ന്‍റ​ൺ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രോ​ടൊ​പ്പം ച​ട​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ മി​ഷേ​ൽ ഒ​ബാ​മ​യു​ടെ അ​സാ​ന്നി​ധ്യം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ ജി​മ്മി കാ​ർ​ട്ട​റു​ടെ സം​സ്കാ​ര ച​ട​ങ്ങി​ലും ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലും മി​ഷേ​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

ഇ​താ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യ​ത്. 33 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ ആ​ളു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്ന് മി​ഷേ​ൽ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു സ്ത്രീ ​സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​രം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്നു എ​ന്ന് ചി​ന്തി​ക്കു​ന്ന​തി​ന് പ​ക​രം, വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചാ​ണ് സ​മൂ​ഹം ച​ർ​ച്ച ചെ​യ്യു​ന്ന​ത് എ​ന്ന് അ​വ​ർ ഒ​രു പോ​ഡ്‌​കാ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

നി​ല​വി​ൽ ത​ന്‍റെ സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് മി​ഷേ​ൽ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

Latest News

Corehub Up